നെയ്യാറ്റിൻകര: ദുരൂഹസാഹചര്യത്തിൽ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബാലരാമപുരത്തെ മതപഠനശാല പ്രവർത്തന രേഖകൾ ഹാജരാക്കിയിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ. കഴിഞ്ഞ ദിവസം കമ്മീഷൻ സ്ഥാപനത്തിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയെടുത്തതിന് ശേഷം കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് നൽകും.
അസ്മിയയുടെ ആത്മഹത്യയ്ക്കു പിന്നാലെ അൽ അമൻ ചാരിറ്റബൾ ട്രസ്റ്റിനെതിരെ ആരോപണങ്ങളുമായ് ബന്ധുക്കൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ തെളിവെടുപ്പിനായ് സ്ഥാപനത്തിൽ എത്തിയത്. പെൺകുട്ടിയുടെ മരണത്തിൽ സ്ഥാപനത്തിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
നിരന്തരമായി അസ്മിയയെ അധ്യാപിക ശകാരിച്ചതായും നന്നാകില്ലെന്ന് പറഞ്ഞ് മറ്റു സഹപാഠികളിൽ നിന്ന് മാറ്റി ഇരുത്തിയതായും അസ്മിയയുടെ ഉമ്മ റഹ്മത്ത് ബീവി പറഞ്ഞിരുന്നു.അസ്മിയ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വിവരം സ്ഥാപനത്തിലുള്ളവർ മറച്ചുവച്ചുവെന്നും മാതാവ് വെളിപ്പെടുത്തി. കുട്ടിയ്ക്ക് സുഖമില്ലാത്തതിനാൽ ആശുപത്രയിൽ കൊണ്ടുപോകാനെന്ന് പറഞ്ഞാണ് സ്ഥാപനത്തിലെ അധികൃതർ റഹ്മത്തിനെ വിളിച്ചത്.
അതേസമയം സ്ഥാപനത്തിലെ മറ്റ് വിദ്യാർഥിനികൾ ഇത്തരം പരാതികളൊന്നുമില്ലെന്ന് മൊഴി നൽകി.അസ്മിയയുടെ അനുഭവം തങ്ങൾക്കുണ്ടായിട്ടില്ലെന്നാണ് സഹപാഠികൾ പറഞ്ഞത്. നെയ്യാറ്റിൻകര എ എസ് പിയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അസ്മിയയുടെ ആത്മഹത്യയ്ക്കു പിന്നാലെ അൽ അമൻ ചാരിറ്റബൾ ട്രസ്റ്റിനെതിരെ ആരോപണങ്ങളുമായ് ബന്ധുക്കൾ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ തെളിവെടുപ്പിനായ് സ്ഥാപനത്തിൽ എത്തിയത്.





0 Comments