തിരുവനന്തപുരം: മന്ത്രി വി.എസ് സുനിൽകുമാർ തൃശ്ശൂരിൽ പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ജൂൺ 15-ന് തൃശ്ശൂർ കോർപ്പറേഷനിൽ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. 13 പേരാണ് അന്ന് യോഗത്തിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകിട്ട് ഈ യോഗത്തിൽ പങ്കെടുത്ത ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് മന്ത്രി സുനിൽ കുമാറും അദ്ദേഹത്തിന്റെ പി.എയും ക്വാറന്റീനിൽ പ്രവേശിക്കുകയായിരുന്നു. തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തിലാണ് ഇവർ നിരീക്ഷണത്തിലിരിക്കുന്നത്. യോഗത്തിൽ പങ്കെടുത്ത എല്ലാവരും ക്വാറന്റീനിൽ പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
മന്ത്രി വി.എസ് സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തില്‍





0 Comments