/uploads/news/news_മിമിക്രി_താരം_രഘു_കളമശ്ശേരി_അന്തരിച്ചു_1767855262_9168.jpg
KERALA

മിമിക്രി താരം രഘു കളമശ്ശേരി അന്തരിച്ചു


കൊച്ചി: മിമിക്രി താരം രഘു കളമശ്ശേരി അന്തരിച്ചു. മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അപരനായി നിരവധി വേദികളിലടക്കം പി എസ് രഘു വേഷമിട്ടിരുന്നു. ഇന്ന് രാവിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കളമശ്ശേരി നേവല്‍ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു രഘു. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെയാണ് ടെലി സ്‌ക്രീന്‍ അഭിനയത്തില്‍ പേരെടുത്തത്. പല വേദികളിലും അദ്ദേഹം ഉമ്മന്‍ ചാണ്ടിയായി വേഷമിട്ടിരുന്നു.

മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അപരനായി നിരവധി വേദികളിലടക്കം പി എസ് രഘു വേഷമിട്ടിരുന്നു

0 Comments

Leave a comment