/uploads/news/1839-IMG_20200610_055046.jpg
KERALA

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും എ.മുഹമ്മദ് റിയാസും വിവാഹിതരാകുന്നു


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും എ.മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്തു വച്ചു വിവാഹം നടക്കുമെന്നാണ് സൂചന. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റാണ് എ.മുഹമ്മദ് റിയാസ്. ഐടി കമ്പനിയായ എക്സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറാണു വീണ തൈക്കണ്ടിയിൽ. 2009 ൽ കോഴിക്കോട് ലോക്സഭാ സീറ്റിലെ ഇടതു മുന്നണി സ്ഥാനാർഥിയായിരുന്നു മുഹമ്മദ് റിയാസ്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. മുൻ വിവാഹ ബന്ധം വേർപെടുത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും എ.മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

0 Comments

Leave a comment