/uploads/news/2115-IMG_20210803_133939.jpg
KERALA

ലോക്ക്ഡൗൺ ഞായറാഴ്ച മാത്രം,ആറു ദിവസവും കടകൾ തുറക്കാം..പുതിയ പ്രോട്ടോകോൾ പ്രഖ്യാപനം ഇന്ന്..


തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ രീതിയിൽ ഇന്ന് നിർണ്ണായക ഇളവുകൾ പ്രഖ്യാപിക്കും. കടകൾ ആഴചയിൽ ആറ് ദിവസവും തുറക്കാനും വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച്ച മാത്രമാക്കാനുമാണ് വിദഗ്ധസമിതിയുടെ ശുപാർശ. ടിപിആർ കണക്കാക്കിയുള്ള അടച്ചുപൂട്ടലിന് പകരം രോഗികളുടെ എണ്ണം മാനദണ്ഡമാക്കണമെന്നാണ് ശുപാർശ. രണ്ടാം തരംഗത്തിൽ സർക്കാർ സ്വീകരിച്ച ഏറ്റവും പ്രധാന നടപടിയായ പ്രാദേശിക തലത്തിൽ ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗൺ തന്നെ പൊളിച്ചെഴുതും. സർക്കാർ പ്രതിരോധത്തിലായതോടെ മുഖ്യമന്ത്രിയുടെ കർശന നിർദേശത്തിനൊടുവിൽ ചീഫ് സെക്രട്ടറി തലത്തിലുള്ള സമിതി തയ്യാറാക്കിയ ശുപാർശകൾ ഇന്ന് സർക്കാർ പരിഗണിക്കും.സംസ്ഥാനത്ത് പൂർണമായി അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. യും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ലോക്ക്ഡൗൺ ഞായറാഴ്ച മാത്രം,ആറു ദിവസവും കടകൾ തുറക്കാം..പുതിയ പ്രോട്ടോകോൾ പ്രഖ്യാപനം ഇന്ന്..

0 Comments

Leave a comment