/uploads/news/news_വടക്കൻ_തമിഴ്‌നാട്ടിൽ_ഫിൻജാൽ_ചുഴലിക്കാറ്റ..._1733188192_469.jpg
KERALA

വടക്കൻ തമിഴ്‌നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു


തിരുവനന്തപുരം : വടക്കൻ തമിഴ്‌നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു.ഡിസംബർ 3ന് വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 

അതിതീവ്ര മഴ സാധ്യത തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 
 

 

വടക്കൻ തമിഴ്‌നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു

0 Comments

Leave a comment