തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കുന്നതിൽ ഏതിപ്പില്ലെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ. വിഴിഞ്ഞത്ത് ഉണ്ടാകുന്ന സംഘർഷങ്ങളിൽ കേരള സർക്കാർ ഇടപെടുന്നില്ലെന്നും നിർമാണം തടസപ്പെടുകയാണെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുറമുഖ നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്ട് എത്തിക്കുന്ന നിർമാണ സാമഗ്രഹികൾ പ്രതിഷേധക്കാർ തടയുകയാണെന്നും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും അവർ വാദിച്ചു. ഇതേ തുടർന്നാണ് കോടതി സർക്കാരിന്റെ നിലപാട് തേടിയത്.
ഹർജി പരിഗണിക്കവെ, സംസ്ഥാന സർക്കാർ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണു മടി കാണിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് ചോദിച്ചിരുന്നു. അക്രമികൾക്കെതിരെ കേസ് എടുത്തതല്ലാതെ മറ്റു നടപടികളിലേയ്ക്കു സർക്കാർ കടന്നില്ലെന്നും പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പരാതി. ഹർജി ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.
നേരത്തേ ഹർജി പരിഗണിക്കവെ വിഴിഞ്ഞം അക്രമസംഭവങ്ങളിൽ എന്തു നടപടികളാണ് സംസ്ഥാന സർക്കാരും പൊലീസും സ്വീകരിച്ചതെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. സമരം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് കടുത്ത മുന്നറിയിപ്പു നൽകിയ കോടതി, കർശന നടപടിയിലേക്ക് കടക്കാൻ നിർബന്ധിക്കരുതെന്നും ക്രമസമാധനത്തിനു ഭീഷണിയാകരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, വിഴിഞ്ഞം അക്രമത്തിന് നേതൃത്വം നൽകിയത് ലത്തീൻ അതിരൂപതയിലെ വൈദികരെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഈ പരാമർശമുളളത്.
പള്ളി മണി അടിച്ച് ആളെക്കൂട്ടിയതും, വാഹനങ്ങൾ തടഞ്ഞതും വൈദികരുടെ നേൃത്വത്തിലായിരുന്നു. സ്ത്രീകൾ അടക്കം മൂവായിരത്തോളം പേരാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞത്. ഇവർക്ക് നേതൃത്വവും നിർദേശവും നൽകിയത് വൈദികരായിരുന്നുവെന്നും പൊലീസ് ഹൈക്കോടതിയിൽ പറഞ്ഞു.
അക്രമ സംഭവങ്ങളുടെ പേരിൽ കസ്റ്റഡിയിൽ എടുക്കപ്പെട്ട അഞ്ച് പേരേ മോചിപ്പിക്കാനായിരുന്നു പൊലീസ് സ്റ്റേഷൻ ആക്രമിച്ചതെന്നും സ്ത്യവാങ്ങ്മൂലത്തിൽ പറയുന്നു. അക്രമത്തിൽ ആദ്യം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് വൈദികരടക്കം 3000 ത്തോളം പേർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിക്കുയാണുണ്ടായതെന്നും പൊലീസ് ഹൈക്കോടതിയില് പറഞ്ഞു.
സമരസമിതിക്കാരുടെ ആക്രമണത്തിൽ പൊലീസുകാർക്കും പരുക്കേറ്റു. പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എത്തിയ ആംബുലൻസുകളടക്കം സമരക്കാർ തടഞ്ഞു. സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന ആറ് പൊലീസ് വാഹനങ്ങളാണ് സമരക്കാർ തല്ലിപ്പൊളിച്ചത്.
വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കാം; അദാനിക്കൊപ്പം കേരള സര്ക്കാര്





0 Comments