തിരുവനന്തപുരം: ശ്രീറാം വെങ്കിട്ട രാമനെ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പ് ജോയിൻ്റ് സെക്രട്ടറിയായിട്ടാണ് പുതിയ നിയമനം. കോവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനുള്ള ചുമതല വഹിക്കും. മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊന്ന കേസിലാണ് 2019 ഓഗസ്റ്റ് 5 ന് സസ്പെൻഷനിലായത്. ശ്രീറാമിൻ്റെ സസ്പെൻഷൻ നീണ്ടു പോയാൽ കോടതി അലക്ഷ്യത്തിന് നടപടി വേണ്ടിവരുമെന്ന് മപത്ര പ്രവർത്തക യൂണിയനുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ശ്രീറാമിനെ തിരിച്ചെടുത്തത്.
ശ്രീറാം വെങ്കിട്ട രാമനെ തിരിച്ചെടുത്തു. നിയമനം ആരോഗ്യ വകുപ്പ് ജോയിൻ്റ് സെക്രട്ടറിയായി





0 Comments