സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ വീണ്ടും വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം ഇന്നും നാളെയും മധ്യ തെക്കൻ ജില്ലകളിൽ മഴ ദുർബലമാകാനും വടക്കൻ ജില്ലകളിൽ ഒറ്റപെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. അറബിക്കടലിലെ ന്യൂനമർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്രന്യൂനമർദ്ദമായി മാറിയേക്കാമെങ്കിലും കേരള തീരത്ത് ഭീഷണിയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ വ്യാപകമായ മഴയ്ക്ക് സാധ്യത





0 Comments