/uploads/news/news_സംസ്ഥാനത്ത്_നാളെ_പോപ്പുലർ_ഫ്രണ്ട്_ഹർത്താ..._1663842409_8546.jpg
KERALA

സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ


കോഴിക്കോട്: സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പോപ്പുലർ ഫ്രണ്ട്  ഓഫിസുകളിൽ എന്‍ ഐ എ, ഇ ഡി റെയ്‌ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് ഹർത്താൽ. 

സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, ദേശീയ ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, ദേശീയ എക്സി. അംഗം പ്രഫ. പി. കോയ, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, വിവിധ ജില്ലകളിലെ ഭാരവാഹികള്‍ എന്നിവരടക്കം 15ഓളം നേതാക്കളെ കേരളത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

പോപ്പുലർ ഫ്രണ്ട്  ഓഫിസുകളിൽ എന്‍ ഐ എ, ഇ ഡി റെയ്‌ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് ഹർത്താൽ. 

0 Comments

Leave a comment