തിരുവനന്തപുരം: സവർക്കറെ ന്യായീകരിക്കാൻ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവർക്കർ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിർദ്ദേശിച്ചിട്ടാണ് എന്നതാണ് പുതിയ കഥയെന്നും എന്നാൽ നീണ്ട ജയിൽ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.നിരവധികാലം ജയിലിൽ കിടന്ന എ കെ ജി മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നിട്ടില്ലെന്നും ജനങ്ങളെ ഏകോപിപ്പിക്കുന്നതിനേക്കാൾ എത്രകണ്ട് ഭിന്നിപ്പിക്കാം എന്നതിനാണ് കേന്ദ്രസർക്കാരും അതിന്റെ വക്താക്കളും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ അറുപത്തി മൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചരിത്രം വളച്ചൊടിച്ച് കൃത്രിമമായി ചരിത്രം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോൾ ഉയർന്ന വിവാദങ്ങളെന്നും ഇതൊരു കലുഷിതമായ കാലമാണെന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര ചിന്തയ്ക്കു പകരം അന്ധവിശ്വാസവും വ്യാജ ചരിത്രവും കേന്ദ്ര സർക്കാർ തന്നെ പ്രചരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു അക്കാദമിക് സമൂഹം എന്ന നിലയിൽ ശരിയായ കാര്യങ്ങളെ തുറന്നു കാണിക്കാൻ അധ്യാപക സംഘടനയ്ക്ക് ബാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ.ബിന്ദു മുഖ്യപ്രഭാഷണം നടത്തി.
സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.





0 Comments