തിരുവനന്തപുരം: കെ.കെ.എൻ .ടി.സ്സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും, ഐഎൻടിയുസി ജില്ല സെക്രട്ടറിയുമായിരുന്ന അത്താഴമംഗലംവിദ്യാധരൻ അനുസ്മരണ സമ്മേളനം ഐഎൻടിയുസി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി ടിബി ജംഗ്ഷനിൽ സംഘടിപ്പിച്ചു.
ഐഎൻടിയുസി നിയോജ കമണ്ഡലം പ്രസിഡന്റ് കെ സുബാഷിന്റെ അധ്യക്ഷതയിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് V.R. പ്രതാപൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അത്താഴമംഗലം വിദ്യാധരന്റെ വിയോഗം പാർട്ടിക്കും സംഘടനയ്ക്കും നികത്താനാവാത്ത നഷ്ടമാണ് സമ്മാനിച്ചതെന്ന് V.R. പ്രതാപൻ പറഞ്ഞു.
ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി തമ്പി കണ്ണാടൽ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ . ടി. സി സി ജനസെക്രട്ടറിമാരായ . മാരായമുട്ടം സുരേഷ് ,എം മുഹിനുദ്ദിൽ, ജോസ് ഫ്രാങ്ക്ളിൻ, വി കെ അവനീന്ദ്രകുമാർ,സി ഭൂവന ചന്ദ്രൻ, തലയിൽ പ്രകാശ് നെയ്യാറ്റിൻകര അജിത്, ചായ്ക്കോട്ടുകോണം സാബു എന്നിവർ സംസാരിച്ചു.
അത്താഴമംഗലം വിദ്യാധരന്റെ അനുസ്മരണം സംഘടിപ്പിച്ചു





0 Comments