പോത്തൻകോട്: പോത്തൻകോട് അന്നപൂർണേശ്വരി ചാരിറ്റബിൾ ട്രസ്റ്റ് തുണി സഞ്ചി, പേപ്പർ ബാഗ് യൂണിറ്റ് ആരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ യൂണിറ്റിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. പോത്തൻകോട്, അയിരൂപ്പാറ, സർവ്വീസ് സഹകരണ സംഘത്തിനു മുൻ വശത്തായാണ് സ്ഥാപനം. ജനുവരി 1 മുതൽ ഗവൺമെന്റ് സമ്പൂർണ്ണ പ്ലാസ്റ്റിക് നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ഇങ്ങനെ ഒരു സംരംഭം തുടങ്ങിയത് പഞ്ചായത്തിൽ മാലിന്യം കുറയുന്നതിന് ഏറെ ഗുണകരമാകും. പ്ലാസ്റ്റിക് നിർത്തുന്നതോടൊപ്പം പകരം സംവിധാനം വരുന്നതിനാൽ പഞ്ചായത്ത്, സംരംഭത്തെ വളരെയധികം പ്രോത്സാഹിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷീന മധു, എസ്.വി സജിത്ത്, രാജഗോപാലൻ നായർ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് സുധൻ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു.
അന്നപൂർണേശ്വരി ചാരിറ്റബിൾ ട്രസ്റ്റ് തുണി സഞ്ചി, പേപ്പർ ബാഗ് യൂണിറ്റ് ആരംഭിച്ചു





0 Comments