/uploads/news/2196-eiT9DN343155.jpg
Local

അബുദാബിയിലെ ആദ്യ മലയാളി വനിതാ ഹെവി ഡ്രൈവറായി തിരുവനന്തപുരംകാരി സുജ റാണി.


ആ​റ്റി​ങ്ങ​ൽ: അ​ബുദാബി​യി​ലെ ആ​ദ്യ മ​ല​യാ​ളി വ​നി​താ ഹെ​വി ബ​സ് ഡ്രൈ​വ​റെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി തിരുവനന്തപുരം ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി​നി. അ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പെ​രു​ങ്ങു​ഴി എ​റ​ത്ത് വീ​ട്ടി​ൽ സു​ദ​ർ​ശ​ന​ന്റെയും അ​മ്മി​ണി​യു​ടെ​യും മ​ക​ൾ സു​ജ റാ​ണി​യാ​ണ് അ​ബുദാ​ബി എ​മി​റേ​റ്റി​ലെ ആ​ദ്യ മ​ല​യാ​ളി വ​നി​താ ഹെ​വി ബ​സ് ഡ്രൈ​വ​റെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. അ​ബുദാബി​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ സ്കൂ​ൾ ബ​സ് സൂ​പ്പ​ർ​വൈ​സ​റാ​ണ് സു​ജ റാ​ണി. ക​ഴി​ഞ്ഞ ദി​വ​സമാണ് ലൈ​സ​ൻ​സ് ​ക​യ്യിൽ കി​ട്ടിയത്. ഭ​ർ​ത്താ​വ് സ​ന്തോ​ഷ് അ​ബുദാബി ബ്രി​ട്ടീ​ഷ് ക്ല​ബ് ജീ​വ​ന​ക്കാ​ര​നാ​ണ്. മ​ക്ക​ൾ ഗൗ​രി ന​ന്ദ, ഗൗ​രി കൃ​ഷ്ണ.

അബുദാബിയിലെ ആദ്യ മലയാളി വനിതാ ഹെവി ഡ്രൈവറായി തിരുവനന്തപുരംകാരി സുജ റാണി.

0 Comments

Leave a comment