പോത്തൻകോട്: മൃഗസംരക്ഷണ വകുപ്പ് സ്കൂൾ തലത്തിൽ ആരംഭിച്ച ആനിമൽ വെൽഫെയർ ക്ലബ്ബിന്റെ ഉദ്ഘാടനം അയിരൂപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സി.ദിവാകരൻ എം.എൽ.എ നിർവഹിച്ചു. മൃഗങ്ങളോടുള്ള അനുകമ്പയും സ്നേഹവും വളർത്തിയെടുക്കുന്നതിനായാണ് മൃഗസംരക്ഷണ വകുപ്പിന്റെ നടപടി. 7, 8 ക്ലാസുകളിലുള്ള 47 കുട്ടികൾ അംഗങ്ങളായാണ് ക്ലബ്. അംഗങ്ങളായ 5 കുട്ടികൾക്ക് രണ്ട് മാസം പ്രായമുള്ള ആട്ടിൻ കുട്ടികളെയും 7 പേർക്ക് ഒരു ജോഡി മുയലുകളെയും 35 പേർക്ക് 6 കോഴിക്കുഞ്ഞുങ്ങൾ വീതവും വിതരണം ചെയ്തു. തെരുവ് നായ നിയന്ത്രണ ബോധവൽക്കരണത്തിന്റെ ഭാഗമായി പീപ്പിൾസ് ഫോർ അനിമൽ സംഘടനയുമായി ചേർന്ന് 5 പേർ തെരുവ് നായ്ക്കളെ ദത്തെടുത്തു. ഈ വർഷം സർക്കാർ ജില്ലയിലെ നാല് മൃഗാശുപത്രികൾക്ക് പദ്ധതി അനുവദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ബി.അരവിന്ദ് പദ്ധതി അവതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എസ്.രാധാദേവി, ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൺ നസീമ ബീവി, വൈസ് പ്രസിഡന്റ് ഷീന മധു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ നേതാജിപുരം അജിത്ത്, പത്മിനി, സബീന, പഞ്ചായത്ത് അംഗം ടി.രാജീവ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ എം.സജി, എച്ച്.എം സിനി.എം, ഡോ.മുത്തുകുമാർ, പി.ടി.എ പ്രസിഡന്റ് എൻ.ഹരീഷ്, വെറ്ററിനറി സർജൻ ഡോ.പ്രീതി ഡേവിഡ്സൺ എന്നിവർ പങ്കെടുത്തു.
അയിരൂപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ആനിമൽ വെൽഫെയർ ക്ലബ്





0 Comments