പോത്തൻകോട്: ആഘോഷങ്ങളൊന്നുമില്ലാതെ ഇത്തവണത്തെ നവഒലി ജ്യോതിർ ദിനാചരണം ശാന്തിഗിരി ആശ്രമത്തിൻ നാളെ നടക്കും. ലോക്ഡൌൺ നിയമങ്ങൾ പാലിക്കാൻ ഇത്തരമൊരു തീരുമാനം എടുത്ത ആശ്രമത്തിൽ ഇന്നലെ പ്രത്യേക ആരാധനകളും പൂജകളും ആരംഭിച്ചു. രാവിലെ ദർശന മന്ദിരത്തിൽ ശിഷ്യ പൂജിത അമൃത ജ്ഞാന തപസ്വിനി ആശ്രമ കുംഭം നിറച്ചതോടെ ആരാധനകൾ ആരംഭിച്ചു. ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവര്‍ ആശ്രമ കുംഭം ശിഷ്യ പൂജിതയിൽ നിന്നും എറ്റു വാങ്ങി. ഇന്നലെയും സന്ധ്യക്ക് നിയുക്തരായ സന്യാസിമാര്‍ കുംഭം ശിരസിലേറ്റി ആശ്രമ സമുച്ചയത്തിൾ പ്രദക്ഷിണം ചെയ്തു. ഇന്നും ഈ ചടങ്ങ് നടക്കും. നവഒലി ജ്യോതിര്‍ ദിനമായ ബുധനാഴ്ച്ച രാവിലെ ധ്വജം ഉയർത്തര, തുടർന്ന് പ്രത്യേക പുഷ്പാഞ്ജലി, യാമങ്ങള്‍ തോറുമുള്ള പ്രത്യേക ആരാധനകൾ മുതലായവ നടക്കും. വൈകിട്ട് കുംഭവും ദീപവും ആശ്രമ സമുച്ചയത്തെ പ്രദിക്ഷണം ചെയ്യും. ഗവൺമെൻ്റ് ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്ണ കണക്കിലെടുത്ത് ആശ്രമത്തിലെ സ്പിരിച്വൽ സോണിലേയ്ക്കുള്ള എല്ലാ കവാടങ്ങളൂം അടച്ചിരിക്കുകയാണ്. സാമൂഹിക അകലം പാലിച്ച് നിയുക്തരായ 5 പേര് മാത്രമേ പൂജാദി കാര്യങ്ങളിൽ പങ്കെടുക്കുകയുള്ളു. ആഘോഷ പരിപാടികൾക്കായി കരുതിയ തുക ഉപയോഗിച്ച് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും സർക്കാര സാമൂഹിക അടുക്കളകൾ വഴി ഒരു ലക്ഷം പേർwക്കുള്ള ഭക്ഷണ വിതരണം ആരംഭിച്ചു കഴിഞ്ഞു. ഒരോ ജില്ലയിലും അതാത് ഏര്യാ ആശ്രമങ്ങളിൽ നിന്നുള്ളവരാണ് ഭക്ഷണം സർക്കാർ അടുക്കളകളിൽ എത്തിക്കുന്നത്.
ആഘോഷമില്ലാതെ ശാന്തിഗിരിയില് നവഒലി ജ്യോതിര്ദിനം നാളെ (മെയ്-6)





0 Comments