https://kazhakuttom.net/images/news/news.jpg
Local

ആനതാഴ്ച്ചിറയിൽ ഫിൽട്ടർ പ്ലാൻറ് യൂണിറ്റ് സ്ഥാപിച്ച് നവീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ചു


അണ്ടൂർക്കോണം: ആനതാഴ്ച്ചിറയിൽ ഫിൽട്ടർ പ്ലാൻറ് യൂണിറ്റ് സ്ഥാപിച്ച് നവീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന സർക്കാറിന്റെ സമഗ്ര കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വെള്ളൂർ വാർഡ് ആനതാഴ്ച്ചിറയിൽ 40 ലക്ഷം രൂപ ചെലവഴിച്ച് ഫിൽട്ടർ പ്ലാൻറ് യൂണിറ്റ് സ്ഥാപിച്ച് നവീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. നെടുമങ്ങാട് എം.എൽ.എ സി.ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഉഷാകുമാരി, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ വി.ജയചന്ദ്രൻ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാ ബീഗം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജലീൽ അണ്ടൂർക്കോണം പഞ്ചായത്ത് വൈസ്പ്രസിഡന്റ് പൊടിമോൻ അഷ്റഫ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ്.ജലജ കുമാരി, കേരള വാട്ടർ അതോറിറ്റി അസി.എഞ്ചിനീയർ നിസാർ.എ, കേരള വാട്ടർ അതോറിറ്റി എഞ്ചിനീയർ ലക്ഷ്മി, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ എം.സുനിത, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ നവാസ്, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കൃഷ്ണൻകുട്ടി.എ. തുടങ്ങിയവർ പങ്കെടുത്തു.

ആനതാഴ്ച്ചിറയിൽ ഫിൽട്ടർ പ്ലാൻറ് യൂണിറ്റ് സ്ഥാപിച്ച് നവീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ചു

0 Comments

Leave a comment