/uploads/news/1196-IMG-20191129-WA0035.jpg
Local

ആയുർവേദ ഡോക്ടർമാർക്ക് ശമ്പള തുല്യത നടപ്പാക്കുക


തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം കഴിഞ്ഞ ദിവസം ഹോട്ടൽ ബോബൻ റസിഡൻസിയിൽ ചേർന്നു. സമ്മേളനത്തിൽ പുതിയ ജോയിന്റ് ഡയറക്ടർ ഡോ. സിന്ധു.എൽ - ന് സ്വീകരണം നൽകി. ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച ആയുർവേദ ഡോക്ടറിനുള്ള ചരക അവാർഡിന് അർഹനായ ഡോ. ഷർമദ്ഖാനെ അനുമോദിച്ചു. ഗവ.ആയുർവേദ ഡോക്ടർമാർക്കും മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ ശമ്പള തുല്ല്യത അനുവദിക്കണമെന്നും, ആയുർവേദത്തെയും ആർദ്രം പദ്ധതിയിൽ ഉൽപ്പെടുത്തണമെന്നും, അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡി.എം.ഒ തുടങ്ങിയ തസ്തികകൾ അനുവദിക്കണമെന്നും, ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഗവ.ആയുർവേദ സ്ഥാപനങ്ങൾ തുടങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഡോ.വി.ജെ.സെബി, ഡോ. ഷർമദ് ഖാൻ, ഡോ.ഷൈൻ, ഡോ. പ്രവീൺ.ജി.എസ്, ഡോ. ഷിജി വൽസൻ, ഡോ. ഷാജി ബോസ്, ഡോ.ആനന്ദ്, ഡോ.പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ. ഷാജി ബോസ് (പ്രസിഡന്റ്), ഡോ.ആനന്ദ് കെ.ജി (സെക്രട്ടറി), 'ഡോ.സ്മിതാ ഗണേഷ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

ആയുർവേദ ഡോക്ടർമാർക്ക് ശമ്പള തുല്യത നടപ്പാക്കുക

0 Comments

Leave a comment