/uploads/news/2303-eiXFNIY12787.jpg
Local

ആലപ്പുഴയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.


കൊല്ലം: ആലപ്പുഴയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലത്ത് നിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്.മാല മോഷണ കേസുകളിലെ സ്ഥിരം പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്നു കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ പ്രതികൾ കവർച്ചകൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.സെപ്റ്റംബർ 21ന് വണ്ടാനം മെഡിക്കൽ കോളജിലെ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് അർധരാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു ആരോഗ്യ പ്രവർത്തകക്ക് നേരെ പ്രതികളുടെ ആക്രമണമുണ്ടായത്. താൽകാലിക ജീവനക്കാരിയും തൃക്കുന്നപ്പുഴ പാലൂർ സ്വദേശിയുമായ സുബിനയെയാണ് ബൈക്കിലെത്തിയ പ്രതികൾ തലയ്ക്കടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.സ്കൂട്ടറിനെ പിന്തുടർന്ന് ബൈക്കിലെത്തിയ ശേഷം ഹെൽമറ്റ് കൊണ്ട് സുബിനയുടെ തലയ്ക്കടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട സ്കൂട്ടർ സമീപത്തെ പോസ്റ്റിൽ ഇടിച്ചു.നിലത്തുവീണ യുവതിയെ പ്രതികൾ ബലമായി ബൈക്കിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് വാഹനം വരുന്നത് കണ്ടതോടെ പ്രതികൾ യുവതിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിരുന്നു.കൊല്ലം, തിരുവനന്തപുരം ,എറണാകുളം,കോട്ടയം ജില്ലകളിൽ വാഹനമോഷണം, കവർച്ച കേസുകളും പോക്സോ കേസും ഇവർക്കെതിരെ നിലവിലുണ്ട്. മോഷ്ടിച്ച വാഹനങ്ങളിൽ കറങ്ങി നടന്നാണ് മോഷണം. ഒറ്റയ്ക്ക് വാഹനങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളെയാണ് ഇവർ ലക്ഷ്യമിടുന്നത്. പിടിച്ചുപറിക്കുന്ന ആഭരണങ്ങൾ വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനുമായാണ് ഇവർ ചെലവിടുന്നത്.

ആലപ്പുഴയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ.

0 Comments

Leave a comment