കഴക്കൂട്ടം: ശ്രീകാര്യം, ആവുക്കുളം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന പിൽഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപന കർമ്മം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കഴിഞ്ഞ മൂന്നര വർഷമായി മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാർ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും മുമ്പെങ്ങുമില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൗഡിക്കോണം വാർഡ് കൗൺസിലർ നാരായണമംഗലം രാജേന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.സുദർശനൻ, ഞാണ്ടൂർക്കോണം കൗൺസിലർ പ്രദീപ്കുമാർ, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പൗഡിക്കോണം സനൽ, സെക്രട്ടറി മോഹനൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മോഹനൻ, അറപ്പുര മോഹനൻ നായർ, മണികണ്ഠൻ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ പ്രേമകുമാർ, മധു ആവുക്കുളം, ശശി.കെ.പിള്ള തുടങ്ങിയവർ സംസാരിച്ചു.
ആവുക്കുളം ക്ഷേത്രത്തിലെ അമിനിറ്റി സെന്ററിന് ശിലയിട്ടു





0 Comments