കഴക്കൂട്ടം: ഇന്ധന വിലവർദ്ധനവിനെതിരെ കഴക്കൂട്ടത്ത് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു. വില വർദ്ധനവിനെതിരെ സംസ്ഥാനത്ത് വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ചക്ര സ്തംഭന സമരത്തിൻ്റെ ഭാഗമായാണ് സമരം നടത്തിയത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ രാവിലെ 11 മണി മുതൽ 11:15 വരെയാണ് സമരം നടന്നത്. കഴക്കൂട്ടം ജംങ്ഷനിൽ നടന്ന ഉപരോധ സമരം എ.ഐ.റ്റി.യു.സി നേതാവ് ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സി.ഐ.റ്റി.യു നേതാവ് എസ്.എസ്.ബിജു അദ്ധ്യക്ഷനായി. ഐ.എൻ.റ്റി.യു.സി കഴക്കൂട്ടം മണ്ഡലം പ്രസിഡൻ്റ് അരുൺ, അശോകൻ, സി.ഐ.ടി.യു ആറ്റിപ്ര മേഖലാ സെക്രട്ടറി സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു
ഇന്ധന വില വർദ്ധനവിനെതിരെ കഴക്കൂട്ടത്ത് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ ചക്ര സ്തംഭന സമരം.





0 Comments