/uploads/news/2672-eiX0ZJ368315.jpg
Local

ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് പരുക്ക്.


ബത്തേരി: ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് പരുക്ക്. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഡീലക്സ് ബസിന് നൽകാനുള്ള ഇ ടി എം ആണ് പൊട്ടിത്തെറിച്ചത്.കണ്ടക്ടർ പെരുമ്പാവൂർ സ്വദേശി എം എം മുഹമ്മദിനാണ് നിസ്സാര പരിക്കേറ്റത്. ബത്തേരി ഡിപ്പോ സ്റ്റോർറൂമിൽ വെച്ചാണ് മെഷീൻ പൊട്ടിത്തെറിച്ചത്.കെ.എസ്.ആർ.ടി.സിയുടെ ഐടി സംഘം തിരുവനന്തപുരത്ത് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 13,500 രൂപയാണ് പുതിയതായി വാങ്ങിയ ഒരു ഇ.ടി.എമ്മിന്റെ വില. വിശദമായ പരിശോധന നടക്കുന്നുവെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. മെഷീൻ ഉപയോഗിക്കുന്ന സമയത്ത് അധികമായി ചൂടാകുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉണ്ടായിരുന്നു.

ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് പരുക്ക്.

0 Comments

Leave a comment