ഇടുക്കി: കുമളിയിൽ മാരക മയക്കുമരുന്നുകളുമായി ഒരു യുവതി അടക്കം അഞ്ച്പേർ പിടിയിൽ. കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ പരിശോധനക്കായി കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയ സംഘത്തെ എക്സൈസ് പിന്തുടർന്നാണ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ ഡൈന, വിജേഷ്, നിതീഷ്, കിരൺ, പ്രഘോഷ് എന്നിവരാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ഇവർ വന്നത്. രണ്ടര ഗ്രാം എംഡിഎംഎയും 100 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇവരുടെ വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളുമായി കുമളിയിൽ യുവതിയടക്കം തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേർ പിടിയിൽ





0 Comments