https://kazhakuttom.net/images/news/news.jpg
Local

എം.പി.വീരേന്ദ്രകുമാറിന്റെ വേർപാടിൽ അനുശോചനം


മംഗലപുരം: സോഷ്യലിസ്റ്റ് നേതാവും രാജ്യസഭ എം.പിയുമായ എം.പി.വീരേന്ദ്ര കുമാറിന്റെ നിര്യാണത്തിൽ അനുശോചന യോഗം കൂടി. ചിറയിൻകീഴ് നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ മംഗലപുരം എം.എസ്.ആർ ആഡിറ്റോറിയത്തിൽ വച്ചാണ് അനുശോചന യോഗം ചേർന്നത്. പ്രസിഡൻ്റ് സി.പി.ബിജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി പ്രദീപ് ദിവാകരൻ, മുൻ ജില്ലാ പ്രസിഡന്റും മംഗലപുരം ഗ്രാമപഞ്ചായത് വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ഗ്രാമ പഞ്ചായത്ത് മെമ്പർ സിന്ധു.സി.പി, ചിറയിൻകീഴ് സുമേഷ്, ജിറോഷ് മുഹമ്മദ്, ഷഫീക്, അസീം മംഗലപുരം, ആലപ്പുഴ ഷിബു എന്നിവർ അനുശോചിച്ചു.

എം.പി.വീരേന്ദ്രകുമാറിന്റെ വേർപാടിൽ അനുശോചനം

0 Comments

Leave a comment