/uploads/news/621-IMG_20190604_090151.jpg
Local

എസ്.കെ.എസ്.എസ്.എഫ് പെരുമാതുറയിൽ റിലീഫ് വിതരണവും ചികിത്സാസഹായവും നടത്തി


പെരുമാതുറ: സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്) പെരുമാതുറയിൽ റിലീഫ് വിതരണം നടത്തി. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് ഷറഫുദ്ദീൻ ബാഖവി അൽ ജാമിഇ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സീനിയർ വൈസ് പ്രസിഡന്റ് സക്കീർ മുസ്ലിയാർ പെരുമാതുറ അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് ഷാജഹാൻ ദാരിമി പനവൂർ ആമുഖ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദ് റാസി ബാഖവി മുഖ്യ പ്രഭാഷണം നടത്തി. പെരുമാതുറ വലിയ പള്ളി ഇമാം അബ്ദുൽ സത്താർ നദ് വി മദ്രസ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും, സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജില്ല ജനറൽ സെക്രട്ടറി രോഗികൾക്കുള്ള ചികിത്സാ സഹായവും നടത്തി. എസ്.കെ.എസ്.എസ്.എഫ് ആംബുലൻസ് ഡയറക്ടർ ഷാജുദ്ദീൻ ചിറക്കൽ, ഷമീർ ബാഖവി, അലി അക്ബർ മുസ്ലിയാർ, മിൻഹാജ് (ദാറുൽഹുദാ വിദ്യാർത്ഥി), അൻഷാദ്, അൻവർ, ഹാരിസ് ബഷീർ, അബു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് സെക്രട്ടറി അൽ അമീൻ പെരുമാതുറ സ്വാഗതവും ഷാ ഡി.വൈ നന്ദിയും പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് പെരുമാതുറയിൽ റിലീഫ് വിതരണവും ചികിത്സാസഹായവും നടത്തി

0 Comments

Leave a comment