https://kazhakuttom.net/images/news/news.jpg
Local

എ.പി.ജെ അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി ഇന്റർ സോൺ വനിതാ ബാസ്ക്കറ്റ്ബാൾ മത്സരങ്ങൾക്ക് തുടക്കമായി


കഴക്കൂട്ടം: എ.പി.ജെ അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി ഇന്റർ സോൺ വനിതാ ബാസ്ക്കറ്റ്ബാൾ മത്സരങ്ങൾക്ക് തുടക്കമായി. ശ്രീകാര്യത്തെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം ഡയറക്ടർ ഡോ.ജയരാജൻ ഡേവിഡ് ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് കൺവീനർ ഡോ.പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.അജയകുമാർ, ബിമൽ ലാസർ, രാജേഷ്, വിമൽ ജ്യോതി, ജാൻസി എന്നിവർ സംസാരിച്ചു. ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട കോളേജുകൾ പല സോണുകളായി തിരിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായ 12 ടീടുകളാണ് ഇന്റർസോൺ വനിതാ ബാസ്ക്കറ്റ്ബാൾ മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരങ്ങൾ ഇന്ന് അവസാനിക്കും.

എ.പി.ജെ അബ്ദുൽ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി ഇന്റർ സോൺ വനിതാ ബാസ്ക്കറ്റ്ബാൾ മത്സരങ്ങൾക്ക് തുടക്കമായി

0 Comments

Leave a comment