തിരുവനന്തപുരം: രാജ്യത്തെ പുരോഗതിയിലേക്ക് കൈപിടിച്ചുയർത്തിയ ഐ.എസ്‌.ആര്‍.ഒ

സ്വകാര്യവത്കരിക്കുന്നതിൽ പ്രതിഷേധിച്ച് വി.എസ്.എസ്.സി എവിക്കറ്റഡ് ആന്‍ഡ്

അഫക്റ്റഡ് പീപ്പിൾ ആക്ഷൻ കൗൺസിൽ വി.എസ്.എസ്.സി.ക്ക് മുമ്പിൽ

പ്രതിഷേധ സമരം നടത്തി.

ഐ.എസ്.ആർ.ഒ. സ്വകാര്യവത്ക്കരിക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ

ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരവും, ലാഭവിഹിതവും ലഭ്യമാക്കണമെന്ന്സമരം ഉത്ഘാടനം ചെയ്തു കൊണ്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ വേളി

വർഗീസ് അറിയിച്ചു.

സ്ഥിരം നിയമനം നിഷേധിക്കപ്പെട്ട കുടിഒഴിപ്പിക്കപ്പെട്ടവർക്കും, തദേശ

വാസികൾക്കും വി.എസ്.എസ്.സിയിലും, സ്വകാര്യ സ്ഥാപനങ്ങളിലും 25

ശതമാനം കരാർ ജോലി വ്യവസ്ഥ ചെയ്യണം.

സ്വാകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രി

നിർമ്മല സീതാരാമന് നോട്ടീസും

വാഗ്ദാനം ചെയ്ത സ്ഥിരം നിയമനവും, കരാർ ജോലിയും

നിഷേധിക്കുന്ന വി.എസ്.എസ്.സി ക്കെതിരെ രാഷ്ട്രപതിക്കും, സുപ്രീം കോടതി

ചീഫ് ജസ്റ്റിസിനും കേരള ഗവർണർക്കും പരാതി നൽകിയിട്ടുണ്ടെന്നും വേളി വര്‍ഗീസ് അറിയിച്ചു.

ജനറൽ കൺവീനർ റോസ് ഡെലീമ അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ എം. റോബർട്ട്, സെലിൻ നെൽസൺ, ജോൺ കൊലിയോസ്, ഷാജി,

ഷിനു വേളി, വിൻസെന്റ്, ഷീബാ.എസ്. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

ഐ.എസ്.ആർ.ഒ. സ്വകാര്യവത്കരണം ഭൂമി വിട്ട് നൽകിയവർ വി.എസ്.എസ്.സി.ക്ക് മുന്നിൽ പ്രതിഷേധിച്ചു

0 Comments