https://kazhakuttom.net/images/news/news.jpg
Local

ഐ.എസ് ഭീഷണി: സുരക്ഷാ ഏജന്‍സികളുമായി സംസ്ഥാന പോലീസ് മേധാവി ചര്‍ച്ച നടത്തി


തിരുവനന്തപുരം: കേരളത്തിന്റെ തീര പ്രദേശങ്ങളിൽ ഐ.എസ് സാന്നിദ്ധ്യമെന്ന ഇന്റലിജൻസ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ വിവിധ സുരക്ഷാ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നിലവിൽ സീകരിച്ചിട്ടുള്ള സുരക്ഷാ നടപടികൾ യോഗം അവലോകനം ചെയ്തു. ഐ.എസ് ഭീഷണിയെ നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംസ്ഥാനതല കോർഡിനേറ്ററായി സെക്യൂരിറ്റി വിഭാഗം ഐ.ജി ജി.ലക്ഷ്മണിനെ നിയോഗിച്ചു. ഭീഷണി സംബന്ധിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസ്ഥാന പോലീസ് മേധാവി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഭീഷണി നേരിടുന്നതിന് എല്ലാ സഹായവും അവർ വാഗ്ദാനം ചെയ്തു. സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് എല്ലാ ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവികൾക്കും കോസ്റ്റൽ പോലീസ് സ്റ്റേഷൻ അധികൃതർക്കും തീരദേശത്തെ പോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ തീരപ്രദേശത്തെ ജനങ്ങളുടെ സഹകരണം സംസ്ഥാന പോലീസ് മേധാവി അഭ്യർത്ഥിച്ചു.

ഐ.എസ് ഭീഷണി: സുരക്ഷാ ഏജന്‍സികളുമായി സംസ്ഥാന പോലീസ് മേധാവി ചര്‍ച്ച നടത്തി

0 Comments

Leave a comment