കഴക്കൂട്ടം: എ.ജെ.ഹോസ്പിറ്റൽ കഴക്കൂട്ടവും ഡോ.ഗീത സ്കാൻ ആൻറ് ഡയഗ്നോസ്സ്റ്റിക്സും സംയുക്തമായി തുടക്കം കുറിച്ച സി.ടി സ്കാൻ സെന്ററിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.എസ്.അനിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കഴക്കൂട്ടം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഹാരിസ് മൗലവി റഷാദി, എ.ജെ.ഹോസ്പിറ്റൽ ജനറൽ മാനേജർ ഉസ്മാൻ കോയ, എം.ഡി അസ്മ ജബ്ബാർ, സി.പി.ഐ (എം) ഏര്യാ സെക്രട്ടറി മേടയിൽ വിക്രമൻ ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. കഴക്കൂട്ടത്തു നിന്നും സി.റ്റി സ്കാൻ ചെയ്യുന്നതിനായി ഉള്ളൂരിലേയ്ക്കോ, ആറ്റിങ്ങലിലേയ്ക്കോ പോകേണ്ട അവസ്ഥ ഉണ്ടായിരുന്ന സാഹചര്യം ആണ് ഇതോടെ ഒഴിവാകുന്നത്. സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് സർവ്വീസ് തുടങ്ങുന്നതെന്നും ആശുപത്രിയുടെ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട് എം.ആർ.ഐ സ്കാനിംങ്ങ് സൗകര്യം കൂടി ആരംഭിക്കുന്ന കാര്യം പദ്ധതിയിലുണ്ടെന്നും എ.ജെ.ഹോസ്പിറ്റൽ ജനറൽ മാനേജർ ഉസ്മാൻ കോയ പറഞ്ഞു.
ഐ.ടി നഗരത്തിലെ ആദ്യ സി.ടി സ്കാൻ സെൻറർ എ.ജെ.ഹോസ്പിറ്റലിൽ





0 Comments