കണിയാപുരം: കണിയാപുരം മുസ്ലിം ഫോർ ബോയ്സിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 15 കുട്ടികൾക്ക് അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് വാങ്ങി നൽകിയ സ്മാർട്ട് ഫോണുകളുടെ വിതരണോത്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു. പി.റ്റി.എയുടെ നേതൃത്വത്തിൽ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ശേഖരിച്ച പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഹരികുമാർ നിർവ്വഹിച്ചു. കൂടാതെ 10 (സി) - യിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്ക്കൂൾ മാഗസിൻ തൂലികയുടെ പ്രകാശന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ഉനൈസാ അൻസാരി നിർവ്വഹിച്ചു. പി.റ്റി.എ പ്രസിഡൻ്റ് എസ്.കെ.സുജി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.എൽ.സുജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്.അനസ് കൃതജ്ഞതയും പറഞ്ഞു. ബ്ലോക്ക് മെമ്പർമാരായ പുഷ്പാ വിജയൻ, ഷിബുലാ സക്കീർ, വാർഡ് മെമ്പർ മാലിക്ക് ജബ്ബാർ, മാനേജ്മെൻ്റ് പ്രതിനിധിയായ ഷിയാസ് അലി, അദ്ധ്യാപകരായ ലതീഷ് കുമാർ, ബീനാ റാണി.ആർ എന്നിവർ സംസാരിച്ചു.
കണിയാപുരം എം.ബി.എച്ച്.എസിൽ സ്മാർട്ട് ഫോണുകളുടെ വിതരണോത്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവ്വഹിച്ചു





0 Comments