കഴക്കൂട്ടം: കണിയാപുരം റയിൽ വ്യൂ റസിഡന്റ്സ് അസോസിയേഷന്റെ 12-മത് വാർഷികാഘോഷവും കുടുംബ സംഗമവും നടന്നു. ജില്ലാ പഞ്ചായത്ത് അംഗം എം.ജലീൽ പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. ചടങ്ങിൽ അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോൻ അഷ്റഫ് വിദ്യാഭാസ അവാർഡുകൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കൈപ്പള്ളി വാഹിദിന്റെ അദ്ധ്യതയിൽ കൂടിയ ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എ.നസീർ സ്വാഗതം പറഞ്ഞു. ബുഷ്റ നവാസ്, ഫോറം പ്രസിഡൻറ് കാസിം പിള്ള, സെക്രട്ടറി വിജയൻ, സാഹിത്യകാരൻ കണിയാപുരം സൈനുദ്ദീൻ എന്നിവർ ആശംസ അർപ്പിച്ചു. അനിൽ കുമാർ നന്ദി രേഖപ്പെടുത്തി.
കണിയാപുരം റയിൽ വ്യൂ റസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം





0 Comments