<p> കഴക്കൂട്ടം: കണിയാപുരത്ത് റെയിൽവേ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കണിയാപുരം പള്ളിനട റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റെയിൽവേ ഗേറ്റിന് സമീപം പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു. മേൽപ്പാലം യാഥാർത്ഥ്യമായാൽ ചാന്നാങ്കര, പെരുമാതുറ, പുതുക്കുറിച്ചി, വെട്ടുതുറ തുടങ്ങിയ സ്ഥലങ്ങളിലെ ആയിരകണക്കിന് തീരദ്ദേശ വാസികൾക്ക് ദേശീയ പാതയിലേക്ക് എളുപ്പം പ്രവേശിക്കാനാകും. മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയെങ്കിലും ഫലം കണ്ടില്ല. കെ.പി.ആർ.എ പ്രസിഡന്റ് പി.നാസർ, സെക്രട്ടറി വി.എം.സുബൈർ, കോൺഗ്രസ് നേതാക്കളായ ഭുവനേന്ദ്രൻ നായർ, അഡ്വ.എം.അൽത്താഫ്, കുന്നുംപുറം വാഹിദ്, ബുഷ്റാ നവാസ്, അനിൽ പുതുക്കുറുച്ചി തുടങ്ങിയവർ പങ്കെടുത്തു.</p>
കണിയാപുരത്ത് റെയിൽവേ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ധർണ നടത്തി





0 Comments