/uploads/news/899-IMG-20190821-WA0016 (1).jpg
Local

കല്ലമ്പള്ളിയിൽ വീടു പണിക്കിടെ മതിലിടിഞ്ഞു വീണ തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപെടുത്തി


കഴക്കൂട്ടം: കല്ലമ്പള്ളിയിൽ വീടു നിർമ്മാണത്തിനിടയിൽ മതിലിടിഞ്ഞു വീണ തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപെടുത്തി. തിരുമല പുന്നക്കാമുകൾ സ്വദേശി രാജൻ (36) ആണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം. ശ്രീകാര്യം, കല്ലമ്പള്ളി, കരുമ്പുകോണം ക്ഷേത്രത്തിനു സമീപം ശ്യാമിന് വേണ്ടി പുതിയതായി നിർമിക്കുന്ന വീടിന്റെ ഫില്ലറിന് കുഴി എടുക്കുകയായിരുന്നു രാജൻ. ഈ സമയം ഏഴടിയോളം താഴ്ചയുള്ള കുഴിയിലേക്ക് അടുത്തു നിന്ന മതിലിടിഞ്ഞു വീഴുകയായിരുന്നു. അപകടം നടന്ന സമയം രാജൻ മാത്രമാണ് പണിയിൽ ഏർപ്പെട്ടിരുന്നത്. തുടർന്ന് വിവരമറിയിച്ചതനുസരിച്ച് ഫയർഫോഴ്സിന്റെ വിവിധ യൂണിറ്റുകളിൽ നിന്നും രക്ഷാപ്രവർത്തകരെത്തി കല്ലും മണ്ണും മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഫയർഫോഴ്സ് കഴക്കൂട്ടം സ്റ്റേഷൻ ഓഫീസർ ജിഷാദ്.ജെ, തിരുവനന്തപുരം സ്റ്റേഷൻ ഓഫീസർ അശോക് കുമാർ.സി, കഴക്കൂട്ടം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.പി.മധു, ശ്രീകാര്യം പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. കഴക്കൂട്ടം എൽ.എഫ് ജോർജ് പോൾ, ഫയർമാൻ സന്തോഷ് കുമാർ, ഷൈജു, അനിൽ കുമാർ, ഹാമിൽട്ടൺ, അജിത് കുമാർ, ബാഹുലേയൻ നായർ, ബിനു മോൻ, തിരുവനന്തപുരം സ്റ്റേഷൻ എൽ.എഫ്, ജയകുമാർ, പ്രേംരാജ്, ലിജു, ജിജി കുമാർ, സനൽ കുമാർ, പ്രദീപ്കുമാർ, സുർജിത്, ജോയ് ദാസ്, രഞ്ജിത്, ജയേഷ് ചന്ദ്രൻ, അരുൺലാൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ചെറിയ പരിക്കുകളോടെ രാജനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കല്ലമ്പള്ളിയിൽ വീടു പണിക്കിടെ മതിലിടിഞ്ഞു വീണ തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപെടുത്തി

0 Comments

Leave a comment