കഴക്കൂട്ടം: ഇന്ധന വില വർദ്ധനവിനെതിരെ സംസ്ഥാനത്ത് വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ചക്ര സ്തംഭന സമരത്തിൻ്റെ ഭാഗമായി കഴക്കൂട്ടം ഏരിയാ കമ്മിറ്റിയുടെ കീഴിൽ 13 കേന്ദ്രങ്ങളിൽ സമരം നടന്നു. ശ്രീകാര്യം ജംഗ്ഷനിൽ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി നേതാവ് രഞ്ജു അദ്ധ്യക്ഷനായി. ആറ്റിപ്ര മുക്കോലയ്ക്കൽ ബൈപ്പാസിൽ വി.സാംബശിവൻ (സി.ഐ.ടി.യു) ഉദ്ഘാടനം ചെയ്തു. റഫീക്ക് (ഐ.എൻ.ടി.യു.സി) അദ്ധ്യക്ഷനായി. കഴക്കൂട്ടത്ത് ചന്ദ്രബാബു (എ.ഐ.ടി.യു.സി) ഉദ്ഘാടനവും, എസ്.എസ്.ബിജു (സി.ഐ.ടി.യു) അദ്ധ്യക്ഷതയും നിർവ്വഹിച്ചു. വെട്ടുറോഡിൽ വെട്ടുറോഡ് സലാം (ഐ.എൻ.ടി.യു.സി) ഉദ്ഘാടനം ചെയ്തു. കാട്ടായിക്കോണത്ത് ഡി.രമേശൻ (സി.ഐ.ടി.യു) അദ്ധ്യക്ഷനായി. അരുൺ (എ.ഐ.ടി.യു.സി) ഉദ്ഘാടനം ചെയ്തു. കുളത്തൂർ തമ്പുരാൻമുക്കിൽ പി.രാമഭദ്രൻ (സി.ഐ.ടി.യു) ഉദ്ഘാടനം ചെയ്തു. റഫീക്ക് (എ.ഐ.ടി.യു.സി) അദ്ധ്യക്ഷനായി. കുളത്തൂർ, സ്റ്റേഷൻ കടവിൽ വെൻസിലാസ് (സി.ഐ.ടി.യു) അദ്ധ്യക്ഷൻ വിനിൽകുമാർ ഉത്ഘാടനം ചെയ്തു. ഞാണ്ടൂർക്കോണത്ത് അശോകൻ (എ.ഐ.ടി.യു.സി) ഉദ്ഘാടനം, അജിത് ലാൽ (സി.ഐ.ടി.യു) അദ്ധ്യക്ഷൻ. പൗഡിക്കോണം: ഉദ്ഘാടനം - സന്തോഷ് (സി.ഐ.ടി.യു), അദ്ധ്യക്ഷൻ പ്രതീഷ് (എ.ഐ.ടി.യു.സി). ആശുപത്രി നട: ഉദ്ഘാടനം - സതീശൻ (സി.ഐ.ടി.യു), അദ്ധ്യക്ഷൻ -രമേശൻ (ഐ.എൻ.ടി.യു.സി). കാര്യവട്ടം: ആർ.ബിജു (സി.ഐ.ടി.യു). ചന്തവിള: ഉദ്ഘാടനം - വെമ്പായം നസീർ (എസ്.ടി.യു), അദ്ധ്യക്ഷൻ - നിർമ്മല കുമാർ (എ.ഐ.ടി.യു.സി). ചേങ്കോട്ടുകോണം: ബി.എസ്.ഇന്ദ്രൻ (എ.ഐ.ടി.യു.സി), അദ്ധ്യക്ഷൻ - എ.ഷിബു (സി.ഐ.ടി.യു).
കഴക്കൂട്ടം ഏരിയാ കമ്മിറ്റിയുടെ കീഴിൽ 13 കേന്ദ്രങ്ങളിൽ ചക്രസ്തംഭന സമരം





0 Comments