/uploads/news/644-IMG_20190621_190959.jpg
Local

കഴക്കൂട്ടം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ പ്രവേശന ആഘോഷ പരിപാടികൾ നടന്നു.


കഴക്കൂട്ടം: കഴക്കൂട്ടം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ പ്രവേശന ആഘോഷ പരിപാടികൾ നടന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഇമാം ഹാരിസ് മൗലവി ഉത്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി അബ്ദുൽ മജീദ്, ത്വാഹിർ ബാഖവി, ഹസൻകുഞ്ഞ് മൗലവി, തൻസീർ മൗലവി, റിയാസ് മൗലവി, അബ്ദുൽ റഷീദ് മൗലവി തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാ സാഹിത്യ പരിപാടികളും നടന്നു.

കഴക്കൂട്ടം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ പ്രവേശന ആഘോഷ പരിപാടികൾ നടന്നു.

0 Comments

Leave a comment