കഴക്കൂട്ടം: ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം കഴക്കൂട്ടത്ത് മാർച്ച് സംഘടിപ്പിച്ചു. പണിമുടക്കിനു തലേ ദിവസമായ ഇന്നലെയാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ പ്രചാരണ മാർച്ച് സംഘടിപ്പിച്ചത്. സി.പി.എം കഴക്കൂട്ടം ഏരിയ സെക്രട്ടറി എസ്.എസ്.ബിജു, ഐ.എൻ.ടി.യു.സി. കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് വി.ലാലു, എ.ഐ.ടി.യു.സി കൺവീനർ ശ്രീകുമാർ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് ജാഫർ ഖാൻ, എന്നിവർ നേതൃത്വം നൽകി. 10 കേന്ദ്ര ട്രേഡ് യൂണിനുകളും സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകളും സംയുക്തമായാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് ദ്വിദിന ദേശീയ പണിമുടക്ക് തുടങ്ങിയത്. കഴക്കൂട്ടം ജങ്ഷനിൽ നിന്നും ആരംഭിച്ച ജാഥ കക്കൂട്ടം പോലീസ് സ്റ്റേഷൻ ചുറ്റി ബൈപാസ് ജങ്ഷനിൽ സമാപിച്ചു. ചടങ്ങിൽ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സംസാരിച്ചു.
കഴക്കൂട്ടത്ത് ദേശീയ പണിമുടക്ക് പ്രചാരണ ജാഥ സംഘടിപ്പിച്ചു





0 Comments