/uploads/news/784-IMG_20190728_200345.jpg
Local

കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം


കഴക്കൂട്ടം: കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടത്തി. സി.പി.ഐ.എം കഴക്കൂട്ടം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഗൃഹ സന്ദർശനം നടത്തിയത്. ഓരോ വീടിലും ഊഷ്മളമായ സ്വീകരണമാണ് മന്ത്രിക്ക് ലഭിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയത്തെക്കുറിച്ച് ഓരോ വീടുകളിലും മന്ത്രി സംസാരിച്ചു. കുറഞ്ഞ കാലയളവിനുള്ളിൽ വിദ്യാഭ്യാസ മേഖലകളിലും ക്ഷേത്രങ്ങളിലും ആരോഗ്യരംഗത്തും കോടികളുടെ വികസനമാണ് നടത്തിയതെന്നും മന്ത്രി ബോധ്യപ്പെടുത്തി. ഭരണത്തിൽ തൃപ്തരാണെങ്കിലും ശബരിമല വിഷയത്തിലെ ബി.ജെ.പിയുടെ ഇടപെടൽ മനസിലാവുന്നുണ്ടെന്നും എന്നാൽ തിടുക്കപ്പെട്ടെടുത്ത നടപടിയും പാർട്ടി അണികളുടെ മനോഭാവവുമാണ് തങ്ങളെ തല്ക്കാലത്തേക്കെങ്കിലും മറിച്ചു ചിന്തിപ്പിച്ചതെന്നുമാണ് പൊതുവെ മന്ത്രിക്ക് മറുപടി ലഭിച്ചത്. കഴക്കൂട്ടം ടൗൺ, കിഴക്കുംഭാഗം തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലാണ് ഗൃഹ സന്ദർശനം നടത്തിയത്. ഏരിയാ ആക്ടിങ് സെക്രട്ടറി മേടയിൽ വിക്രമൻ. ഏരിയാ കമ്മിറ്റി അംഗം ബിജു.എസ്.എസ്, മേഖലാ സെക്രട്ടറി ശ്രീകുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, കൂടാതെ മറ്റ് അംഗങ്ങളും മന്ത്രിയോടൊപ്പം പങ്കെടുത്തു.

കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം

0 Comments

Leave a comment