/uploads/news/341-IMG-20190304-WA0046.jpg
Local

കാട്ടുകുളം അങ്കണവാടി മന്ദിരത്തിൻറെയും റോഡിന്റെയും ഉത്‌ഘാടനം നിർവഹിച്ചു.


കഴക്കൂട്ടം: ആയിരം ദിനങ്ങൾ പിന്നിടുമ്പോൾ എൽ.ഡി.എഫ് സർക്കാർ, കഴക്കൂട്ടം വാർഡിൽ തിരുവനന്തപുരം നഗരസഭ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടുകുളം ദീപക് മെമ്മോറിയൽ അങ്കണവാടി മന്ദിരത്തിന്റെയും നവീകരിച്ച കാട്ടുകുളം അങ്കണവാടി റോഡിന്റെയും ഉത്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. അപകടത്തിൽ മരണമടഞ്ഞ മകന്റെ ഓർമക്കായി കഴക്കൂട്ടം സ്വദേശിനിയായ ഹെലൻ മൈക്കിൾ ടീച്ചർ, നഗരസഭക്ക് സംഭാവന ചെയ്ത അഞ്ചു സെൻറ് ഭൂമിയിലാണ് നഗരസഭ അങ്കണവാടി നിർമ്മിച്ചത്. മേയർ വി.കെ.പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കാട്ടായിക്കോണം വാർഡ് കൗൺസിലർ സിന്ധുശശി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജയാ റെജി, എന്നിവർ പങ്കെടുത്തു. ഫ്രാക്ക് ജനറൽ സെക്രട്ടറി ആർ.ശ്രീകുമാർ സ്വാഗതവും വാർഡു കമ്മിറ്റി അംഗം ബിജു പുല്ലാട്ടുകരി നന്ദിയും പറഞ്ഞു.

കാട്ടുകുളം അങ്കണവാടി മന്ദിരത്തിൻറെയും റോഡിന്റെയും ഉത്‌ഘാടനം നിർവഹിച്ചു.

0 Comments

Leave a comment