https://kazhakuttom.net/images/news/news.jpg
Local

കായിക്കര ആശാൻ സ്മാരക വികസനത്തിന് മൂന്നുകോടി രൂപ


ആറ്റിങ്ങൽ: മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിൽ പ്രവർത്തിക്കുന്ന ആശാൻ സ്മാരകത്തിന്റെ വികസനത്തിനായി മൂന്നു കോടി രൂപ കേരള സർക്കാർ അനുവദിച്ചു. സർക്കാരിന്റെ ടൂറിസം വികസനത്തിന്റെ ഭാഗമായാണ് ഈ തുക അനുവദിക്കുന്നത്. നിലവിലെ പാർക്കിന്റെ പുനരുദ്ധാരണം, പാർക്ക് സന്ദർശിക്കുന്നവർക്ക് ആശാന്റെ കവിതകൾ കേൾപ്പിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ, കടലോര കാഴ്ചകൾ കാണുന്നതിനായി എത്തുന്ന സഞ്ചാരികൾക്ക്, കടൽ സൗന്ദര്യം ഇരുന്ന് കാണുന്നതിനായുള്ള സൗകര്യങ്ങൾ, മണ്ഡപ നിർമാണം, ടൂറിസം ബോധവൽക്കരണത്തിനും സഞ്ചാരികൾക്ക് വേണ്ടുന്ന വിവരങ്ങൾ നൽകുന്നതിനാവശ്യമായ സൗകര്യങ്ങൾ, പാർക്കിൽ ആവശ്യമായ ലൈറ്റ് സ്ഥാപിക്കൽ, ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആശാൻ വിശ്വമഹാകവി പുരസ്കാര വിതരണത്തിനായി എത്തിച്ചേർന്ന മുഖ്യമന്ത്രിയുടെയും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും നിർദ്ദേശ പ്രകാരമാണ് ഈ പ്രോജക്ട് ആശാൻ സ്മാരകത്തിന് അനുവദിച്ചത്. ആശാൻ സ്മാരക ത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ ഇവിടെ കൂടുതൽ സഞ്ചാരികൾ എത്തി ചേരും. ശിവഗിരി തീർത്ഥാടന സമയത്ത് ഇവിടം സന്ദർശിക്കുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. ഇതോടുകൂടി ഈ പ്രദേശത്തെ വിനോദസഞ്ചാര വികസനത്തിനും ഒരു പുതിയ ഉണർവ് ഉണ്ടാകുമെന്നും ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

കായിക്കര ആശാൻ സ്മാരക വികസനത്തിന് മൂന്നുകോടി രൂപ

0 Comments

Leave a comment