https://kazhakuttom.net/images/news/news.jpg
Local

കുളത്തൂരിൽ ആളില്ലാത്ത വീട്ടിൽ മോഷണം


കഴക്കൂട്ടം: ആളില്ലാത്ത വീട്ടിൽ മോഷണം. കുളത്തൂർ അരശുമൂട് കീർത്തിയിൽ റിട്ട.വി എസ് എസ് സി ഉദ്യോഗസ്ഥനായ രാഘവന്റെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നു ദിവസമായി വീട്ടിൽ ആരും ഇല്ലായിരുന്നു. പിൻ വാതിൽ തുറന്നാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നത്. കുഞ്ഞിന്റെ വള, പാദസരം ഉൾപ്പെടെയുള്ളവയാണ് നഷ്ടപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കഴക്കുട്ടം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

കുളത്തൂരിൽ ആളില്ലാത്ത വീട്ടിൽ മോഷണം

0 Comments

Leave a comment