തിരുവനന്തപുരം: കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജില്ലാ പ്രസിഡണ്ടായി ജമീൽ.ജെ പാലാംകോണം, ജനറൽ സെക്രട്ടറി പ്രകാശ് പോരേടം, ട്രഷറർ ഹാഷിം മേലഴികം, കെ.ശുഹൈബ് കണിയാപുരം ഓർഗനൈസിംഗ് സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികൾ.
വൈസ് പ്രസിഡൻ്റുമാരായി ശിഹാബുദ്ദീൻ, മുഹമ്മദ് റാസി, മുനീർ കൂരവിള, വി.ബിന്ദു എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി അക്ബർഷ.എച്ച്, ഹൻസീർ.എ, സൽമ.എച്ച് എന്നിവരെയും വനിതാ വിംഗ് സെക്രട്ടറിയായി സീനാമോൾ.എം.എം-നെയും തെരഞ്ഞെടുത്തു. പാട്ടത്തിൽ സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പിന് കെ.എസ്.ടി.യു സംസ്ഥാന ഭാരവാഹികളായ
കെ.ടി.അമാനുള്ള, എം.എം.ജിജുമോൻ എന്നിവർ നേതൃത്വം നൽകി.
ജില്ലാ പ്രസിഡണ്ടായി ജമീൽ.ജെ പാലാംകോണം, ജനറൽ സെക്രട്ടറി പ്രകാശ് പോരേടം, ട്രഷറർ ഹാഷിം മേലഴികം, കെ.ശുഹൈബ് കണിയാപുരം ഓർഗനൈസിംഗ് സെക്രട്ടറി എന്നിവരാണ് പുതിയ ഭാരവാഹികൾ.

0 Comments