തിരുവനന്തപുരം: കെ.റെയിലിനെപ്പറ്റിയുള്ള കാർട്ടൂൺ സമാഹാരം പുറത്തിറങ്ങി. കാർട്ടൂണിസ്റ്റ് ഹക്കു എന്ന ഹരികുമാറിൻ്റെ 200 കാർട്ടൂണുകളാണ് 164 പേജുകളിലുള്ള പുസ്തകത്തിൽ. ആദ്യമായാണ് കെ.റെയിലിനെപ്പറ്റി ഒരു കാർട്ടൂൺ സമാഹാരം ഇറങ്ങുന്നത്. നേരത്തെ കോവിഡിൻ്റെ സമയത്ത് കോവിഡിനെപ്പറ്റിയുള്ള കാർട്ടൂണുകളുടെ സമാഹാരവും ഹക്കുവിന്റേതായി പുറത്തിറങ്ങിയിരുന്നു.
ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഹക്കു ഇപ്പോൾ കഴക്കൂട്ടത്ത് സ്ഥിര താമസക്കാരനാണ്. ചാത്തന്നൂർ, എൻ.എസ്.എസ് ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേഡ് അധ്യാപികയാണ് ഭാര്യ. മക്കൾ ആര്യ.ബി യു.കെയിൽ എൻജിനീയറാണ്. ഇളയ മകൾ പൂജപ്പുര എൽ.ബി.എസ്സിൽ ബിടെക് വിദ്യാർത്ഥിനിയാണ്.
കേരള കാർട്ടൂൺ അക്കാദമിയുടെ കെ.എസ് പിള്ള കാർട്ടൂൺ പുരസ്കാരം, പ്രേം നസീർ സ്മാരക കാർട്ടൂൺ പുരസ്കാരം, സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിൻ്റെ പോസ്റ്റർ പുരസ്ക്കാരം എന്നിവ ഹക്കുവിനെ തേടി വന്ന ചില അംഗീകാരങ്ങളാണ്. അൻപതോളം ഏകാംഗ കാർട്ടൂൺ ബോധവൽക്കരണ പ്രദർശനങ്ങൾ ഹക്കു സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ കാർട്ടൂൺ സ്ഥാപിക്കുന്ന രീതി തുടങ്ങി വെച്ചതും ഹക്കുവാണ്.
കൂടാതെ അഴിമതി വിരുദ്ധ ദിനത്തിൽ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലും കഴക്കൂട്ടം വില്ലേജ് ഓഫീസിന് മുന്നിലും ഹക്കു വരച്ച നൂറോളം അഴിമതി വിരുദ്ധ കാർട്ടൂണുകളുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു.
ഹക്കുവിൻ്റെ പതിമൂന്നാമത്തെ കാർട്ടൂൺ ബുക്കാണ് "ബഫൂൺ സോൺ" എന്ന പേരിലുള്ള പുതിയ കാർട്ടൂൺ സമാഹാരം. വി.എസ്.അച്ചുതാനന്ദൻ, പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, കെ.എം.മാണി, മൻമോഹൻ സിംഗ്, നരേന്ദ്ര മോഡി എന്നിവരുടെ കാർട്ടൂൺ സമാഹാരങ്ങളും ഹക്കുവിൻ്റേതായുണ്ട്. പുസ്തകത്തിന് 150 രൂപയാണ് വില. പുസ്തകം വേണ്ടവർ 99950 65974 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഹക്കുവിൻ്റെ പതിമൂന്നാമത്തെ കാർട്ടൂൺ ബുക്കാണ് "ബഫൂൺ സോൺ" എന്ന പേരിലുള്ള പുതിയ കാർട്ടൂൺ സമാഹാരം.





0 Comments