കഴക്കൂട്ടം: കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ക്രിക്കറ്റ് ടർഫ് കഴക്കൂട്ടത്ത്. ചന്തവിള കിംഫ്ര പാർക്കിനു എതിർ വശത്തായാണ് ആർട്ടിഫിഷ്യൽ ക്രിക്കറ്റ് ടർഫ് പ്രവർത്തനമാരംഭിക്കുന്നത്. ഇന്ന് (4/1/2020 - ശനി) രാത്രി 9 ന് വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് ഉദ്ഘാടനം നിർവഹിക്കും. സന്തോഷ് ട്രോഫി മുൻ കേരള ക്യാപ്റ്റൻ മിഥുൻ ചടങ്ങിൽ മുഖ്യാതിഥിയാവും. ചന്തവിളയിൽ എഫ്.എഫ്.സി അരീനയിൽ ആണ് ക്രിക്കറ്റ് ടർഫ് നിലവിൽ വരുന്നത്. ടെക്നോപാർക്കിലെ ഒരു കൂട്ടം കായിക പ്രേമികൾ രൂപീകരിച്ച ഫ്രൈഡേ ഫുട്ബാൾ ക്ലബ് നേതൃത്വം നൽകുന്ന ഏറ്റവും പുതിയ സംരംഭമാണിത്. ഉന്നത നിലവാരത്തിലുള്ള ടർഫ് മൈതാനത്ത് നെറ്റ്സ് സൗകര്യവും ലഭ്യമാണ്. നേരത്തെ ജില്ലയിലെ ആദ്യത്തെ ഫുട്ബോൾ ടർഫും ഇവിടെയാണ് പ്രവർത്തനം ആരംഭിച്ചത്. ഇത് കൂടാതെ നിലവിലുള്ള കുട്ടികളുടെ ഫുട്ബോൾ അക്കാദമിയോടൊപ്പം പുതിയ ക്രിക്കറ്റ് അക്കാദമിയുടെ പ്രവർത്തനവും ഉടൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എഫ്.എഫ്.സി അംഗങ്ങളായ ബാലഗോപാൽ, ജിനു ബാബു, മഹീപ് ഹരിദാസ്, ഡോ: പ്രഭാഷ് എന്നിവരാണ് സംരംഭത്തിന്റെ പങ്കാളികൾ. പ്ലേസ്പോട്സ് ആപ്പ് വഴി മണിക്കൂർ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ക്രിക്കറ്റ് ടർഫ് ചന്തവിളയിൽ ഇന്നു മുതൽ





0 Comments