കഴക്കൂട്ടം: കേരള സ്റ്റേറ്റ് ട്രാൻസ്പ്പോർട്ട് പ്രൊജക്ട് (കെ.എസ്.റ്റി.പി) ലോക ബാങ്കിന്റെ ധനസഹായത്തോടെ വെട്ടുറോഡ് മുതൽ അടൂർ വരെ സംസ്ഥാന പാത ഒന്നിൽ 80 കി.മീ റോഡ് ആദ്യ സുരക്ഷാ ഇടനാഴിയായി വികസിപ്പിച്ച് വരുകയാണ്. പരിമിതമായ സാഹചര്യങ്ങളിലും റോഡു സുരക്ഷയുടെ 5 ഇ-കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഞ്ചിനീയറിംങ്, എജ്യൂക്കേഷൻ, എൻഫോഴ്സ്മെന്റ്, എമർജൻസി മെഡിസിൻ ആന്റ് ഇവാല്യുവേഷൻ എന്നീ ഘടകങ്ങളെ പരമാവധി ഉൾക്കൊള്ളിച്ച് എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ വിഭാവനം ചെയ്തിട്ടുള്ള കർമ്മ പദ്ധതിയാണ് സെയ്ഫ് കോറിഡോർ ഡെമോൺസ്ട്രേഷൻ പ്രോജക്റ്റ് (എസ്.സി.ഡി.പി). ഇതിൽ ആദ്യ ഘട്ടമായ എഞ്ചിനീയറിംങ് ഡിസൈനും രണ്ടാം ഘട്ടമായ റോഡ് സുരക്ഷാ എഡ്യൂക്കേഷൻ/ അവയർനസ് ജനറേഷനും കെ.എസ്.റ്റി.പി (എൻ.എ.റ്റി.പി.എ.സി) നാറ്റ്പാക്കിനെ ചുമതലപ്പെടുത്തുകയുണ്ടായി. ഈ പ്രോജക്റ്റ് ഈ സുരക്ഷാ ഇടനാഴിയുടെ പരിധിയിൽ പെട്ട എല്ലാ ജനവിഭാഗങ്ങളെയും റോഡു സുരക്ഷയിൽ അവബോധമുള്ളവരായി മാറ്റുന്നതിന് 5 ഇ കർമ്മ പരിപാടികളാണ് നാറ്റ്പാക് വിഭാവനം ചെയ്തിട്ടുള്ളത്. (1) സ്ക്കൂൾ കുട്ടികൾക്കായുള്ള ഏകദിന റോഡ് സുരക്ഷാ പരിശീലന പരിപാടി.(2) യുവാക്കൾക്കുള്ള റോഡ് സുരക്ഷാ പരിശീലന പരിപാടി.(3) ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷാ പരിശീലന പരിപാടി.(4) 80 കി.മീ. ഇടനാഴിയിൽ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും 50 അംഗങ്ങളുള്ള 'റോഡ് സുരക്ഷാ കർമ്മ സേന രൂപീകരണം'.(5) പൊതു ജനങ്ങൾക്കായുള്ള റോഡ് സുരക്ഷാ പരിപാടി, റോഡ് ഷോ, ഔട്ട് ഡോർ കാമ്പയ്ൻ. ഒരു വർഷം നീണ്ടു നിൽക്കുന്ന തുടർച്ചയായ അവബോധ പരിപാടികൾക്കൊപ്പം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്താൽ രൂപീകരിച്ച ശക്തമായ എൻഫോഴ്സ്മെൻറ് സംവിധാനം പടിപടിയായി നടപ്പിലാക്കുന്നതോടെ പരമാവധി സുരക്ഷ ഉറപ്പ് നൽകാനാവുമെന്ന് പ്രതീക്ഷയിലാണ് സമഗ്ര പരിപാടികളും ശാസ്ത്രീയമായി വികസിപ്പിച്ചിട്ടുള്ളത്. സ്ക്കൂൾ കുട്ടികൾക്കായുള്ള പരിശീലന പരിപാടി കഴക്കൂട്ടം പോത്തൻകോട് സ്റ്റേഷൻ പരിധിയിലുള്ള എല്ലാ സ്ക്കൂളുകളിലെയും അദ്ധ്യാപകരെയും തിരഞ്ഞെടുത്ത വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സെപ്തംബർ 11 ന് സെൻറ് തോമസ് സ്ക്കൂളിൽ നടത്തി. സ്ക്കൂളിലേക്കൊരു സുരക്ഷിത പാത എന്ന ഈ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ചന്തവിള വാർഡ് കൗൺസിലർ ബിന്ദു നിർവ്വഹിച്ചു. കഴക്കൂട്ടം അസി: പോലീസ് കമ്മീഷണർ പി.വി.ബേബി മുഖ്യ പ്രഭാഷണം നടത്തി. സുരക്ഷ, ക്ഷമ എന്നീ രണ്ടു വാക്കുകൾക്ക് മനുഷ്യ ജീവിതത്തിൽ എത്ര വിലപ്പെട്ടതാണെന്ന അറിവ് കുട്ടികളിലേയ്ക്ക് പകർന്നു കൊണ്ട് റോഡു സുരക്ഷയുടെ ആവശ്യകതയെ പറ്റി അദ്ദേഹം സംസാരിച്ചു. നാറ്റ്പാക് റോഡു സുരക്ഷ വിഭാഗം ശാസ്ത്രഞൻ സുബിൻ.ബിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ പ്രിസ്റ്റപ്പിൽ ലിനോ എലിസബത്ത്, പോത്തൻകോട് എസ്.ഐ അജീഷ് തുടങ്ങിയവർ ആശംസയർപ്പിച്ചു. തുടർന്ന് നാറ്റ്പാക് കൺസൽട്ടന്റ് ജേക്കബ് ജെറോം, പ്രോജക്റ്റ് എൻജിനിയർ വിനീത്.വി.റ്റി എന്നിവർ ദൃശ്യ മാധ്യമ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ക്ലാസ്സുകൾ നയിച്ചു. കുട്ടികൾക്ക് പ്രഥമ ശുശ്രൂഷയിൽ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ പരിശീലനം നയിച്ചു. പ്രത്യേകം വിഭാവനം ചെയ്ത ബുക്ക് ലെറ്റുകൾ, ലഘു ലേഖകൾ തുടങ്ങിയവ കുട്ടികൾക്ക് വിതരണം നടത്തി. തിരഞ്ഞെടുക്കപ്പെട്ട ഈ കുട്ടികൾ, അദ്ധ്യാപകർ അവരവരുടെ സ്കൂളിലെ മറ്റു കുട്ടികളിലേയ്ക്ക് ഈ അറിവുകൾ തുടർച്ചയായി പകർന്ന് നൽകും വിധമാണ് പരിപാടികൾ ആവിഷ്ക്കരിച്ചിട്ടുള്ളത്. 16 പരിപാടികളിലായി 80 കി.മി ഇടനാഴിയിലെ എല്ലാ സ്കൂളുകളിലേക്കും ഈ പരിപാടി വ്യാപിപ്പിക്കും. രണ്ടാമത്തെ പ്രോഗാം നവംബർ 12 ന് പിരപ്പൻകോട് വി.എച്ച്.എസ്.എസ് സ്ക്കൂളിൽ നടക്കും.
കേരളത്തിലെ ആദ്യ സുരക്ഷാ ഇടനാഴിയിൽ കുട്ടികൾക്കുള്ള റോഡു സുരക്ഷ പരിശീലന പരിപാടിയ്ക്ക് തുടക്കമായി





0 Comments