https://kazhakuttom.net/images/news/news.jpg
Local

കോൺഗ്രസിലുള്ളത് ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് കോഴ വാങ്ങി മറുകണ്ടം ചാടുന്നവർ. കോടിയേരി ബാലകൃഷ്ണൻ.


കഴക്കൂട്ടം: ബി.ജെ.പി കേന്ദ്രത്തിൽ അധികാരമേറ്റ ശേഷമുള്ള അഞ്ചു കൊല്ലത്തിനിടയിൽ പലയിടത്തു നിന്നും വിജയിച്ച 82 എം.എൽ.എമാർ ബി.ജെ.പിയിൽ പോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി സർക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന് ആവശ്യപ്പെട്ടു കൊണ്ട് എൽ.ഡി.എഫ് നടത്തുന്ന കേരള സംരക്ഷണ യാത്രയ്ക്ക് കഴക്കൂട്ടത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് കോഴ വാങ്ങി മറുകണ്ടം ചാടുന്നവരാണ് കോൺഗ്രസിലുള്ളത്. അതിനാൽ കോൺഗ്രസിന് ഒരിക്കലും ബി.ജെ.പിയുടെ ബദൽ ശക്തിയാകുവാൻ കഴിയുകയില്ല. ഇടതു പക്ഷത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പിയും എം.എൽ.എയും കാലുമാറില്ല. അവരുടെ കാലുകൾക്ക് നല്ല ഉറപ്പാണെന്നും കോടിയേരി പറഞ്ഞു. ആർ.എസ്.എസിനെതിരെ പോരാടാൻ സി.പി.എമ്മിന് മാത്രമേ കഴിയു. വികസനം എന്നാൽ പാലവും വിമാനത്താവളങ്ങളുമല്ല, മറിച്ച് സാധാരണ ജനങ്ങളുടെ ജീവിതമാർഗ്ഗവും കൂടി പരിഗണിച്ചാണ് മുന്നോട്ട് പോകുന്നത്. സ്ത്രീകളുടെ സംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകും. അവരെ വേട്ടായാടുന്നത് പൂജാരിയോ, ഇമാമോ വൈദികനോ ആയാലും ശിക്ഷിക്കപ്പെടുമെന്ന് കൊടിയേരി പറഞ്ഞു. പട്ടാളക്കാരുടെ കോട്ടയാണ് കാശ്മീരെന്നും 45 ഭടൻമാരുടെ ജീവനെടുത്തത് സ്ഥലവാസികളുടെ പക്കലുണ്ടായിരുന്ന വൻ സ്പോടക വസ്തുക്കളാണെന്നും ഇത് എങ്ങനെ വന്നുവെന്ന് കേന്ദ്ര സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വിശ്വാസികളെന്നും അവിശ്വാസികളെന്നും വേർതിരിച്ച് സംഘർഷം സൃഷ്ടിക്കുകയാണ് ഒരു കൂട്ടർ, എൽ.ഡി.എഫിലാണ് കൂടുതൽ വിശ്വാസികളുള്ളത്. ഹിന്ദുക്കളുടെ പേരു പറഞ്ഞ് മുതലെടുക്കുന്നവർ ഹിന്ദുക്കൾക്ക് ഒരു ഗുണവും ചെയ്യുന്നില്ലെന്ന് മനസിലാക്കണമെന്ന് കോടിയേരി പറഞ്ഞു. ഇപ്പോഴത്തെ സർവെ ഫലങ്ങൾ ആരും മുഖവിലയ്ക്കെടുത്തിട്ടില്ല. വരുന്ന തിരഞ്ഞെടുപ്പിൽ 18 സീറ്റുകൾ ലഭിച്ച 2004 ആവർത്തിക്കുമെന്നും കൊടിയേരി കൂട്ടിചേർത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ, പ്രകാശ്ബാബു, നിർമ്മലൻ, ആറ്റിപ്ര സദാനന്ദൻ, ശിവൻകുട്ടി, എസ് മനോഹരൻ, തുടങ്ങിയവർ പങ്കെടുത്തു.

കോൺഗ്രസിലുള്ളത് ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ച് കോഴ വാങ്ങി മറുകണ്ടം ചാടുന്നവർ. കോടിയേരി ബാലകൃഷ്ണൻ.

0 Comments

Leave a comment