കണിയാപുരം: 'യുവത്വം കടമയാണ്, കലാപമല്ല' ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കണിയാപുരം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണിയാപുരം വടയിൽമുക്കിൽ ഖുർആൻ പ്രഭാഷണവും ക്യു.എച്ച്.എൽ.എസ് (ഖുറാൻ ഹദീസ് ലേണിംഗ് സ്ക്കൂൾ) മേഖലാതല വിജയികൾക്കുള്ള അവാർഡ് വിതരണവും സംഘടിപ്പിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ത്വാഹ പാലാംകോണം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് റാഫി പെരുമാതുറ അധ്യക്ഷത വഹിച്ചു.'മരണം മരണാനന്തരം' എന്ന വിഷയത്തിൽ മൗലവി ഷാഫി സ്വബാഹി മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ഷെമിൻ അണ്ടൂർക്കോണം സ്വാഗതവും നസീൽ നാസറുദ്ദീൻ നന്ദിയും പറഞ്ഞു.
ഖുർആൻ പ്രഭാഷണവും ക്യു.എച്ച്.എൽ.എസ് അവാർഡ് വിതരണവും





0 Comments