https://kazhakuttom.net/images/news/news.jpg
Local

ഗവര്‍ണര്‍ ഇന്ന് (23/10/19) ശാന്തിഗിരിയില്‍


പോത്തൻകോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശാന്തിഗിരി ആശ്രമം സന്ദർശിക്കും. കേരളാ ഗവർണറായി ചുമതലയേറ്റ ശേഷം അദ്ദേഹം ആദ്യമായി സന്ദർശിക്കുന്ന ആശ്രമമാണ് ശാന്തിഗിരി. ഇന്ന് വൈകിട്ട് 5ന് ഗവർണർ ആശ്രമത്തിലെത്തും. ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ സന്യാസി ശ്രേഷ്ഠൻമാർ ആശ്രമ കവാടത്തിൽ ഗവർണറെ സ്വീകരിക്കും. ആശ്രമത്തിലെ താമര പർണശാലയിൽ പുഷ്പാർച്ചന നടത്തിയ ശേഷം അദ്ദേഹം ഗുരുസ്ഥാനീയ ശിഷ്യ പൂജിത അമൃത ജ്ഞാന തപസ്വിനിയെ സന്ദർശിക്കും.

ഗവര്‍ണര്‍ ഇന്ന് (23/10/19) ശാന്തിഗിരിയില്‍

0 Comments

Leave a comment