/uploads/news/745-IMG_20190719_075924.jpg
Local

ഗുരുദേവ ക്ഷേത്രം തകർത്തവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന് യൂണിയൻ നേതാക്കൾ


ചെമ്പഴന്തി: എസ്.എൻ.ഡി.പി യോഗം ചെമ്പഴന്തി ഗുരുദേവ ക്ഷേത്രം അടിച്ചു തകർത്ത സാമുഹ്യ ദ്രോഹികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും ഇല്ലെങ്കിൽ പ്രധിഷേധ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഭവ സ്ഥലം സന്ദർശിച്ച ഗുരുകുലം യൂണിയൻ നേതാക്കൾ അറിയിച്ചു. യൂണിയൻ ഭാരവാഹികളായ മഞ്ഞമല സുബാഷ്, രാജേഷ് ഇടവക്കോട്, എൻ.സുധീന്ദ്രൻ, വി.മധുസൂദനൻ, ബിജു കരിയിൽ, ബാലകൃഷ്ണൻ കഴക്കൂട്ടം, അജിത് ഘോഷ്, ശ്രീകണ്ഠൻ, ജിഷ്ണു, സുനിൽ കുമാർ ചന്തവിള എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വഷണം അരംഭിച്ചിട്ടുണ്ട്.

ഗുരുദേവ ക്ഷേത്രം തകർത്തവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന് യൂണിയൻ നേതാക്കൾ

0 Comments

Leave a comment