ചിറയിൻകീഴ്: ചിറയിൻകീഴ് കൂന്തള്ളൂർ സ്കൂളിൽ തീപിടുത്തം. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാനുള്ള കാരണമെന്ന് സംശയിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ മൾട്ടിമീഡിയ റൂമിലാണ് തീപിടിച്ചത്. കമ്പ്യൂട്ടർ ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറിയായിരുന്നു ഇത്. പ്രൊജക്റ്റർ, ആംപ്ലിഫയർ കസേരകൾ തുടങ്ങിയവ കത്തിനശിച്ചു. ഏകദേശം രണ്ടു ലക്ഷം രൂപയിൽപരം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. തീ പിടുത്തം ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്നു ചിറയിൻകീഴ് പോലീസും ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി
ചിറയിൻകീഴ് കൂന്തള്ളൂർ സ്കൂളിൽ തീപിടുത്തം. ലക്ഷങ്ങളുടെ നാശം





0 Comments