ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് വ്യാപാരി സമൂഹം നാളെ (ആഗസ്റ്റ് 06) നടത്തുന്ന കടയടപ്പ് പ്രതിഷേധ സമരത്തിന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ചിറയിൻകീഴ് മേഖല കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മൂന്ന് വർഷം കഴിഞ്ഞിട്ടും മേൽപ്പാല നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ വ്യാപാരികളും ജനങ്ങളും വലിയ ദുരിതത്തിലാണെന്നും നിരവധി സ്ഥാപനങ്ങൾ വ്യാപാരം നടത്താനാകാതെ പൂട്ടിക്കഴിഞ്ഞുവെന്നും ജനകീയ പ്രതിരോധ സമിതി. പല വ്യാപാരികളും വ്യാപാരമാന്ദ്യം കാരണം ആത്മഹത്യയുടെ വക്കിലാണ്.
മത്സ്യത്തൊഴിലാളി സമൂഹത്തിനുൾപ്പെടെ നൂറ് കണക്കിന് ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന മേൽപ്പാലം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന അധികൃതർ കുറ്റകരമായ അലംഭാവമാണ് വരുത്തിയിരിക്കുന്നത്. മേൽപ്പാലം പൂർത്തിയാക്കിയാലേ, തീരദേശ പ്രദേശങ്ങളിലേക്കും തിരിച്ചും ജനങ്ങൾക്ക് സുഗമമായ യാത്ര മാർഗ്ഗം ഉറപ്പാക്കാനാവൂ.
അതുപോലെ, ചിറയിൻകീഴ് താലൂക്ക് ആശുപത്രിയെ ആശ്രയിച്ച് ചികിത്സയ്ക്കെത്തുന്ന ആയിരകണക്കിന് സാധാരണ രോഗികൾ കഴിഞ്ഞ മൂന്നുവർഷമായി യാത്രാ ക്ലേശം മൂലം ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഓട്ടോ - ടാക്സി തൊഴിലാളികൾക്കും പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരും പ്രതിസന്ധി നേരിടുകയാണ്. രാഷ്ട്രീയമായ പകപോക്കലും പരസ്പര പഴിചാരലും അവസാനിപ്പിച്ച്, മേൽപ്പാലം പണി പൂർത്തീകരിയ്ക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണം.
അടിയന്തരമായി മേൽ പാലത്തിൻ്റെ പണി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളും പൊതുജനങ്ങളും നടത്തുന്ന സമരത്തിന് ജനകീയ പ്രതിരോധ സമിതി ഐക്യദാർഢ്യം അറിയിച്ചു.

0 Comments